Newsperseconds.com

പതിനൊന്നു വയസ്സുള്ള ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; സൈനികനും ഭാര്യയും അറസ്റ്റില്‍

Capture

പതിനൊന്നു വയസ്സുള്ള ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൈനികനും ഭാര്യയും അറസ്റ്റില്‍. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം.

കുട്ടിയുടെ അമ്മ നേരത്തേ മരണപ്പെട്ടിരുന്നു. പിന്നാലെ അച്ഛനും ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ദത്തെടുക്കുകയായിരുന്നു. അറസ്റ്റിലായ സൈനികന്റെ ഭാര്യ പെണ്‍കുട്ടിയുടെ ബന്ധുവാണ്. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാറും ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിക്കുന്നതുമായ സൈനികന്‍ ഒരു മാസത്തെ അവധിക്ക് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാള്‍ 11 കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഊമച്ചിക്കുമല്‍ പൊലീസ്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ബോധരഹിതയാവുകയായിരുന്നു. പെണ്‍കുട്ടിയെ ദമ്പതികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തി. ദമ്പതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this Article

Leave a Comment