Newsperseconds.com

ലോക്‌സഭ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വാരാണസി ഉള്‍പ്പെടെ 57 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

Capture

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉള്‍പ്പെടെ 57 ലോക്സഭാ സീറ്റിലേയ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേയ്ക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

ബംഗാള്‍, ബിഹാര്‍ ഒഡിഷ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് ഏഴാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് അജയ് റായ്, ബോളിവുഡ് നടി കങ്കണ റണാവത്ത്, മനീഷ് തിവാരി, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖരും അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നു.

ഹിമാചല്‍പ്രദേശില്‍ നിര്‍ണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഹിമാചല്‍ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Share this Article

Leave a Comment