ഛത്തീസ്ഗഢും മിസോറാമും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ മുഴുവന്‍ (40) നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. 90 നിയമസഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുക. 20 സീറ്റില്‍ നാളെ ജനം വിധിയെഴുതും. നവംബര്‍ 17 നാണ് ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. 16 വനിതകള്‍ ഉള്‍പ്പെടെ 174 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
1276 പോളിംഗ് സ്റ്റേഷനുകളിലായി 8.75 ലക്ഷം പേരാണ് നാളെ മിസോറാമില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം.
25,249 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഛത്തീസ്ഗഢിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നക്സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ഡിവിഷനിലെ 600-ലധികം പോളിംഗ് ബൂത്തുകള്‍ ത്രിതല സുരക്ഷാ സംവിധാനത്തിലാണ്. 12 നിയമസഭാ മണ്ഡലങ്ങളുള്ള ബസ്തര്‍ ഡിവിഷനില്‍ 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. മൊഹ്ല-മന്‍പൂര്‍, അന്തഗഡ്, ഭാനുപ്രതാപ്പൂര്‍, കാങ്കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കോന്‍ഡ എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയാണ് വോട്ടെടുപ്പ്.