Newsperseconds.com

നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; അമ്മയടക്കം മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

Untitled 1

ചെന്നൈ: നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ സ്ത്രീ അറസ്റ്റില്‍. അമ്മയടക്കം മൂന്നു സ്ത്രീകളാണ് പൊലീസ് പിടിയിലായത്. സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണന്‍പുത്തൂരിലെ എ നന്ദിനി, കസ്തൂരിപാളയം സത്യനഗറില്‍ വി ദേവിക, കൗണ്ടംപാളയം എം അനിത എന്നിവരാണ് അറസ്റ്റിലായത്.

പെരിയനായ്ക്കന്‍പാളയത്തിനടുത്ത തുണി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ മൂന്ന് സ്ത്രീകളുമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. നന്ദിനിക്ക് ആഗസ്റ്റ് 14ന് പെണ്‍കുഞ്ഞു ജനിച്ചു. കുട്ടികളില്ലാത്ത അനിത പെണ്‍കുഞ്ഞിനെ തനിക്ക് കൈമാറാന്‍ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ തരാമെങ്കില്‍ കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറെന്ന് നന്ദിനി അറിയിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിയനായ്ക്കന്‍പാളയം പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Share this Article

Leave a Comment