ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കാഷ് ഫോര്‍ ക്വറി ആരോപണത്തില്‍ എംപി പദവിയില്‍ നിന്ന് പുറത്താക്കാനായി ലോക്സഭ എത്തിക്സ് കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കാനാണ് എത്തിക്സ് കമ്മിറ്റി ഇന്ന് യോഗം ചേരുക. തുടര്‍ന്ന് കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത ശിക്ഷ ആവശ്യപ്പെടുന്ന മൊയ്ത്രയുടെ പ്രവര്‍ത്തനങ്ങളെ വളരെ ആക്ഷേപകരവും അനീതിപരവും ഹീനവും കുറ്റകരവുമാണ് എന്ന് സമിതി വിശേഷിപ്പിച്ചു.