Newsperseconds.com

പുഷ്പ 2 വില്‍ പോലീസ് സേനയെ അപമാനിക്കുന്നുവെന്ന് പരാതി; സിനിമയിലെ രംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്

Pushpa2

ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു അര്‍ജുനെതിരെയും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എതിരെ വീണ്ടും പരാതി. ചിത്രത്തിലെ ഒരു രംഗവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പരാതി രജിസ്റ്റര്‍ ചെയ്തു. സംവിധായകന്‍ സുകുമാര്‍, നടന്‍ അല്ലു അര്‍ജുന്‍, പ്രൊഡക്ഷന്‍ ടീം എന്നിവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും തെലങ്കാന എംഎല്‍എയുമായ തീന്‍മര്‍ മല്ലണ്ണയാണ് പരാതി നല്‍കിയത്.

അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം പൊലീസ് സേനയെ അപമാനിക്കുന്നുവെന്നാണ് പരാതി. അതേസമയം, അല്ലു അര്‍ജുന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇനിയും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ വേണ്ടെന്ന് തെലങ്കാന കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും വിശദീകരണം നല്‍കിക്കഴിഞ്ഞു. നേതാക്കള്‍ ഇനി പ്രസ്താവന നടത്തരുതെന്നും അല്ലു അര്‍ജുനെക്കുറിച്ചും തെലുഗു സിനിമാ മേഖലയെക്കുറിച്ചും അനാവശ്യ സംസാരം അരുതെന്നും നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.

ഡിസംബര്‍ 4 ന് സിനിമാ ഹാളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ രേവതിയും എട്ട് വയസ്സുള്ള മകനും മരണപ്പെട്ടതിനെ തുടര്‍ന്ന് അല്ലു അര്‍ജുനെതിരെ പോലീസ് നടപടി തുടരുന്ന വിവാദങ്ങള്‍ക്കിടയിലാണ് പരാതി.

 

Share this Article

Leave a Comment