Newsperseconds.com

ഞങ്ങള്‍ക്ക് ഒരിക്കല്‍ പോലും പതീക്ഷ നഷ്ടപ്പെട്ടിട്ടില്ല; സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളി

Capture

ഉത്തരകാശി: ”ഞങ്ങള്‍ക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല,” സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളിലൊരാളായ വിശാല്‍ പിടിഐയോട് പറഞ്ഞു. 17 ദിവസം നീണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിനൊടുവില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് 41 തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ ഉടന്‍, ഹിമാചല്‍ പ്രദേശിലെ മാണ്ഡി നിവാസിയായ വിശാല്‍ തന്റെ കുടുംബാംഗങ്ങളെ തുരങ്കത്തിന് പുറത്ത് കാണുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ പ്രത്യേക 41 കിടക്കകളുള്ള വാര്‍ഡ് സജ്ജീകരിച്ചു. ഇതിന് മുന്നോടിയായി തൊഴിലാളികള്‍ക്ക് തുരങ്കത്തിനുള്ളില്‍ ദ്രുത മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. അതോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

Share this Article

Leave a Comment