Newsperseconds.com

ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ ബ്ലോക്ക് മീറ്റില്‍ മമത ബാനര്‍ജി പങ്കെടുത്തേക്കില്ല

Capture

കൊല്‍ക്കത്ത: ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് യോഗത്തില്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മീറ്റിംഗ് തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബാനര്‍ജി പറഞ്ഞു. മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ യാത്രാപരിപാടി പുനഃക്രമീകരിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഭാവി പരിപാടികളും തന്ത്രം രൂപീകരിക്കുന്നതിനുമായി ഡിസംബര്‍ 6 ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

‘ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 11 വരെ ഞാന്‍ നോര്‍ത്ത് ബംഗാള്‍ സന്ദര്‍ശിക്കും. ഡിസംബര്‍ 6-ലെ മീറ്റിംഗ് തീയതിയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. മീറ്റിംഗ് തീയതിയെക്കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍, എനിക്ക് എന്റെ സന്ദര്‍ശനം വീണ്ടും ഷെഡ്യൂള്‍ ചെയ്യാമായിരുന്നു,’ ബാനര്‍ജി രാജ്ഭവന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടിയില്‍ നിന്നുള്ള മറ്റേതെങ്കിലും നേതാവിന്റെ പങ്കാളിത്തം ഇപ്പോള്‍ അവ്യക്തമാണ്.

 

 

 

 

Share this Article

Leave a Comment