Newsperseconds.com

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് നിരോധനം

Untitled Design (10)

ജമ്മു കശ്മീരില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിന് (മസ്രത് ആലം വിഭാഗം) നിരോധനം. യുഎപിഎ പ്രകാരമാണ് നിരേധനമേർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.

ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന കാരണത്തിലാണ് നിരോധനം. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരും ഉണ്ടാകില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സന്ദേശം വ്യക്തമാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‍ഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കാരണത്തിലാണ് യുഎപിഎ പ്രകാരം നിരോധനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment