ഓഫീസുകളിലെ ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1,163 കോടി രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് വിവരം പിഎംഒ ഇന്ത്യ എന്ന എക്സ് അക്കൗണ്ടിലൂടെ വിവരങ്ങൾ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്.
‘രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ ബഡ്ജറ്റിന് തുല്യമായ 1,163 കോടി രൂപ സ്ക്രാപ്പ് വിൽപ്പനയിലൂടെ മോദി സർക്കാർ സമ്പാദിച്ചു.’ വെന്നും ട്വിറ്ററിൽ കുറിക്കുന്നു. 2021 ഒക്ടോബര്‍ മാസം മുതല്‍ ആക്രിസാധനങ്ങള്‍ വിറ്റവകയിലാണ് 1,163 കോടി ലഭിച്ചത്.
ഈ വര്‍ഷം മാത്രം 557 കോടി രൂപയാണ് ലഭിച്ചത്. 96 ലക്ഷം പഴയ ഫയലുകളാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിൽ ഉണ്ടായിരുന്നത്. ഇവ നീക്കിയതോടെ ഓഫീസുകളിലാകെ ഒഴിവുവന്ന 355 ലക്ഷം ചതുരശ്രയടി സ്ഥലം പ്രയോജനപ്പെടുത്താനായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇതിൽ 225 കോടി റെയില്‍വെ മന്ത്രാലയത്തിന്റെ മാത്രം സംഭാവനയാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി രൂപ നേടാനായി. പെട്രോളിയം മന്ത്രാലയത്തിന് 56 കോടി ലഭിച്ചപ്പോള്‍ കല്‍ക്കരി മന്ത്രാലയം ആക്രി വിറ്റ് കണ്ടെത്തിയത് 34 കോടിയാണ്.