Newsperseconds.com

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അസമില്‍ ജനുവരി 22 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു

Capture

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിവസമായ ജനുവരി 22 ന് ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി അസം മന്ത്രിസഭ ഞായറാഴ്ച യോഗം ചേര്‍ന്നു.
മതപരമായ ചടങ്ങുകളോടുള്ള ആദരസൂചകമായാണ് അസം സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയാണ് തീരുമാനം അറിയിച്ചത്.

ജനുവരി 22ന് സംസ്ഥാനത്തുടനീളം മദ്യവില്‍പ്പന ഉണ്ടായിരിക്കില്ല. ജനുവരി 22-ന് ഉച്ചയ്ക്ക് 12:29 നും 1:32 നും ഇടയിലാണ് അയോധ്യയില്‍ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഈ ദിവസം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക എന്‍ഡോവ്‌മെന്റ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു.

കൂടാതെ, യോഗത്തില്‍ മുഖ്യമന്ത്രി മഹിളാ ഉദ്യമിതാ അഭിയാന്‍ എന്ന പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതും തീരുമാനിച്ചു. ഇതിലൂടെ ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Share this Article

Leave a Comment