വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് സസ്പെൻഷൻ. നെഫ്രോളജി വിഭാഗം മേധാവി ശ്രീലതയെയാണ് ഡി എം ഇ ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡോ. ശ്രീലത ക്കെതിരെ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോഴിക്കോട് വിജിലൻസ് എസ് പി പറഞ്ഞു.