മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്.
ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ 10 നും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
മെയ് 15ന് എസ്എസ്എല്‍സി, മെയ് 22ന് ഹയര്‍ സെക്കണ്ടറി; ഫല പ്രഖ്യാപന തീയതികള്‍ പ്രഖ്യാപിച്ചു
- Related News
- Latest News