ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 110 ഡോളറിലേക്കാണ് എണ്ണവില കുതിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് രമ്യതയില്‍ എത്തുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്ക സാമ്പത്തിക ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടാന്‍ തയ്യാറാണെന്നാണ് ഇറാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് നാളെ അവസാനിക്കും. ഇതിന് പിന്നാലെ ഇന്ധനവില കൂട്ടുമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ധനവില കൂട്ടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും വില കൂട്ടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവുമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഹോര്‍മുസില്‍ അനിശ്ചിതത്വം; റോക്കറ്റ് പോലെ കുതിച്ച് എണ്ണവില, വീണ്ടും 110 ഡോളറിലേക്ക്
- Related News
- Latest News