തമിഴ് ചിത്രം ‘അന്നപൂർണി ദ ഗോഡ്സ് ഓഫ് ഫുഡ്’ മായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. നയൻ താരയ്ക്ക് പുറമേ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയിരുന്നു.
ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദു സേവാ പരിഷത്ത് ഉന്നയിക്കുന്നത്. ജനുവരി 8 ന് നായികമാരായ നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഡിസംബര്‍ 29 ന് സ്ട്രീമിംഗ് ആരംഭിച്ച സിനിമ പെട്ടെന്ന് നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കുകയായിരുന്നു. അന്നപൂർണിയിലെ നയന്‍താരയുടെ കഥാപാത്രം കയ്യടി നേടിയെങ്കിലും പെട്ടാന്നായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്. ഹിന്ദു വിരുദ്ധ രംഗങ്ങല്‍ ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ പ്രതിഷേധമുയരുകയായിരുന്നു. മതവികാരം വൃണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ്.