ന്യൂഡല്‍ഹി: മോമോസിന്റെ കൂടെ കൂടുതല്‍ സോസ് ചോദിച്ചതിനെ തുടര്‍ുണ്ടായ തര്‍ക്കത്തില്‍ മോമോസ് വില്പനക്കാരന് കസ്റ്റമറുടെ മുഖത്ത് കുത്തി പരിക്കേല്‍പ്പിച്ചു. 34 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹ്ദാരയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയില്‍ സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഹെഡ്ഗേവാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡരികിലെ ഒരു വണ്ടിയില്‍ നിന്നാണ് സന്ദീപ് മോമോസ് വാങ്ങാന്‍ പോയത്. കൂടുതല്‍ റെഡ് സോസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമാവുകയായിരുന്നു. തുടര്‍ന്ന് മോമോസ് വില്പ്പനക്കാരന് വികാസ് സന്ദീപിന്റെ മുഖത്ത് രണ്ട് തവണ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കൊലപാതക ശ്രമത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വികാസിനെ പിടികൂടാന്‍ പോലീസ് സംഘത്തെ രൂപീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.