തിരുവനന്തപുരം: റേഷന്‍ ട്രാന്സ്പോര്ട്ടേഷന് കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ
സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ കുടിശികത്തുക നല്‍കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൊച്ചിയില്‍ നടന്ന ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്.
ഇന്ന് മുതല്‍ പണിമുടക്കായിരിക്കുമെന്നാണ് റേഷന്‍ ട്രാന്സ്പോര്ട്ടേഷന് കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണവും പ്രതിസന്ധിയിലാവും. സ്റ്റോക്ക് ഉള്ള റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. സ്റ്റോക്ക് തീരുന്നതോടെ പ്രതിസന്ധി നേടിടേണ്ടി വരും.സര്‍ക്കാരില്‍ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്.