തിരുവനന്തപുരം: മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെിരെ നിരവധി നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം ഊര്‍ജിതമാക്കും. വിശദമായ അന്വേഷണത്തിന് ശേഷം നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.