Newsperseconds.com

രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റ്; പ്രതിഷേധം വ്യാപിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഇന്ന് കളക്ട്രേറ്റ് മാര്‍ച്ച്

Capture

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു.
രാഹുലിന് ജാമ്യം ലഭിക്കുന്നതു വരെ പ്രതിഷേധം കടുപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുക.

അതേ സമയം, വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. മുഖ്യമന്ത്രിക്കെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചും മുഖ്യമന്ത്രിയുടെയും ഡിവൈഎഫ്ഐയുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചുമാണ് പലയിടത്തും പ്രതിഷേധം നടത്തുന്നത്.

ഇന്നലെ നടത്തിയ ക്ലിഫ്ഹൗസ് മാര്‍ച്ചില്‍ പൊലീസിനു നേരെ അക്രമണം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്‍ഡിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെളി വാരിയെറിയുകയും ചെയ്തിരുന്നു. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് നടത്തിയത്.

Share this Article

Leave a Comment