Newsperseconds.com

ബാലാവകാശ കമ്മീഷൻ ഇടപെട്ടു; സ്‌കൂള്‍ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

School Uniform

സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വരുത്തി. നാളെ മുതല്‍ ആരംഭിക്കാനിരുന്ന ക്ലാസുകള്‍ക്കാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 10.30-ന് ശേഷം ക്ലാസുകള്‍ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ കര്‍ശന ഉത്തരവിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നീക്കം. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെയാകും ക്ലാസുകള്‍ നടക്കുക.
രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു നേരത്തെ ക്ലാസുകള്‍ നിശ്ചയിച്ചിരുന്നത്.ക്ലാസുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സമയമാറ്റം സംബന്ധിച്ച നിര്‍ദ്ദേശം അധ്യാപകര്‍ക്ക് ലഭിച്ചത്. ഇത് അധ്യാപകര്‍ക്കിടയില്‍ നേരിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ക്രമീകരണം എന്നാണ് അധികൃതരുടെ വാദം. ക്ലാസുകള്‍ തുടങ്ങുന്നതിന് തൊട്ടുതലേന്നുള്ള ഈ സമയമാറ്റം രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും വേഗത്തില്‍ അറിയിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

Share this Article

Leave a Comment