Newsperseconds.com

പ്രധാനമന്ത്രിയുടെ സന്ദർശനം; ഈ മാസം 17ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾഏർപ്പെടുത്തും

Untitled Design (79)

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തോടനുബന്ധിച്ച് ഈ മാസം 17ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാവിലെ 6 മണി മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കുന്നതല്ല.

17ാം തീയതി 74 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. നാളെ കലക്ടറും പ്രൊട്ടക്ഷൻ ​സംഘവും അടങ്ങുന്ന ഉന്നതതല യോ​ഗം സുരക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

Share this Article

Leave a Comment