രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽ കെ അദ്വാനി. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ ശ്രീരാമൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദി. മോദി എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാണന്നും അദ്വാനി കൂട്ടിച്ചേർത്തു.
രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയമായിരുന്നുവെന്നും തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണ് രഥയാത്രയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇന്ത്യയെയും തന്നെയും കണ്ടെത്താനുള്ള അവസരമായിരുന്നു അതെന്നും അദ്വാനി പറഞ്ഞു.
അതിനിടെ പ്രതിഷ്ഠക്ക് മുന്നോടിയായി പ്രധാനമന്ത്രി 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചു. ശബ്ദ സന്ദേശത്തിലൂടെയാണ് വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി താന്‍ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. ജനങ്ങളുടെ പ്രതിനിധിയായാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്നാണ് മോദി പ്രതിഷ്ഠ നടത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചത്.