Newsperseconds.com

റേഷന്‍ വിതരണം മുടങ്ങില്ല; കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യും; ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍

Capture

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ സ്തംഭിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും ഇപ്പോള്‍ സ്‌റ്റോക്ക് അനുസരിച്ച് വിതരണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ പണം അക്കൗണ്ടില്‍ എത്താതെ ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സമരം പിന്‍വലിക്കില്ലെന്നാണ് അറിയിച്ചത്. വിതരണക്കാര്‍ക്ക് നല്‍കാന്‍ 37കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. കുടിശിക മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഇന്ന് മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ചത്തോടെ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നും റേഷന്‍വിതരണം മുടങ്ങില്ലെന്നും മന്ത്രി അറിയിച്ചു.

 

 

Share this Article

Leave a Comment