മകരവിളക്ക് മഹോത്സവത്തിന് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്ക് ഒരുക്കി ഫയര്‍ഫോഴ്‌സിന്റെ
സ്ട്രക്ചര്‍ ടീം. സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയര്‍ഫോഴ്‌സിന്റെ 35 സ്ട്രക്ചര്‍ ടീം ആണ് രംഗത്തെത്തുക. മകരവിളക്കിന് മുന്നോടിയായി സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ നല്‍കി.
തിരക്കില്‍ കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയാണ് സ്ട്രക്ചര്‍ ടീമിന്റെ ദൗത്യം. വിവിധ സ്ഥലങ്ങളിലായി 24 മണിക്കൂറും ഇവര്‍ സജ്ജരായിരിക്കും. സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെയും ആപ്ത മിത്ര വൊളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയാണ് സ്ട്രക്ചര്‍ ടീമിന്റെ പ്രവര്‍ത്തനം. മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയര്‍ഫോഴ്‌സിന് ഉള്ളത്.