Newsperseconds.com

നൂറ് ദിവസം പിന്നിട്ട് ഇസ്രയേൽ- ഹമാസ് യുദ്ധം

Untitled Design (7)

നൂറ് ദിവസം പിന്നിട്ട് ഇസ്രയേൽ- ഹമാസ് യുദ്ധം. ​ഗാസയിൽ ഇതിനോടകം കൊല്ലപ്പെട്ടത് 23,968 പേർ. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്.

ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ സൈന്യം ബോംബിട്ടത്. ഏകദേശം 2 ദശലക്ഷം ആളുകൾ ഇതുവരെ കുടിയൊഴിപ്പിക്കപ്പെട്ടു.

100 ദിവസത്തിനുള്ളിൽ ഇസ്രയേൽ അധിനിവേശം ഗാസയെ വാസയോഗ്യമല്ലാത്ത സ്ഥലമാക്കി ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വീണ്ടും പരാജയപ്പെടുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടനും ആക്രമണം കടുപ്പിച്ചു.

Share this Article

Leave a Comment