സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 120 വർധിച്ച് 46,520 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയിലുമെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങൾ സ്വർണവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് വർധിച്ചത്.
അതേസമയം, കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.