Newsperseconds.com

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Untitled Design (54)

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചത്. കന്റോണ്‍മെന്റ് പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളില്‍ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും 10 മണിക്കും ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി നിര്‍ദേശിച്ച തുക കെട്ടിവെക്കണം തുടങ്ങിയവയാണ് ഉപാധികള്‍. ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും പ്രതിചേര്‍ത്തിട്ടുണ്ട്. കേസിലെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കും.

Share this Article

Leave a Comment