Newsperseconds.com

‘ആരാണ് ടീച്ചറമ്മ? അവരുടെ പേര് പറഞ്ഞാൽ മതി’; കെ കെ ശൈലജക്കെതിരെ ജി സുധാകരൻ

Untitled Design (73)

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ മുൻ മന്ത്രി ജി സുധാകരൻ. ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു.‌ മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുന്നതിനി‌ടയിലാണ് കെ കെ ശെെലജയ്ക്കെതിരെ സുധാകരൻ വിമർശനമുന്നയിച്ചത്.

പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരൻ ഇങ്ങനെ പറഞ്ഞത്. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ഒരുപാട് കഴിവുള്ള ആളുകൾ കേരളത്തിലുണ്ടെന്നും അവരിൽ പലരും മന്ത്രിമാരയിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം മന്ത്രിയാകണമെങ്കിൽ. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment