Newsperseconds.com

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന വാര്‍ത്ത വ്യാജം; പ്രതികരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Untitled 1

ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്കില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മന്ത്രി അറിയിച്ചു.

അയോധ്യ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കേരളത്തില്‍ വൈദ്യുതി മുടങ്ങില്ലെന്നും ജനുവരി 22 ന് വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫേസ്ബുക്കിലും, എക്സിലും സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുകയെന്നും മന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Share this Article

Leave a Comment