ജനുവരി 22 ന് നടക്കുന്ന അയോധ്യ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രാമന് വേണ്ടി അയോധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തന്‍. മദ്ധ്യപ്രദേശിലെ ദാമോയില്‍ നിന്നുള്ള ബദ്രിയാണ് തന്റെ നാട്ടില്‍ നിന്നും അയോധ്യയിലേക്ക് രഥം വലിച്ചുകൊണ്ടുള്ള കഠിനമായ യാത്ര ആരംഭിച്ചത്. ദിവസവും ഏകദേശം 50 കിലോമീറ്ററാണ് ബദ്രി സഞ്ചരിക്കുന്നത്. 566 കിലോമീറ്റര്‍ ദൂരമാണ് ബദ്രി തേര് വലിച്ച് താണ്ടേണ്ടത്.
ജനുവരി 11 നാണ് ബദ്രി യാത്ര ആരംഭിച്ചത്. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പണിയുകയും രാംലല്ല പ്രതിമ സ്ഥാപിക്കുകയും ചെയ്ത ശേഷം, തലമുടിയില്‍ രാമന്റെ രഥം വലിച്ചുകൊണ്ട് അയോധ്യയിലേക്ക് വരുമെന്ന് 1992-ല്‍ പ്രതിജ്ഞയെടുത്തിരുന്നതായി ബദ്രി പറഞ്ഞു. ആഗ്രഹം സഫലീകരിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ബാദ്രി ഇപ്പോള്‍.
ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ നിരവധി പ്രമുഖരാണ് എത്തിച്ചേരുക. ക്ഷണിക്കപ്പെട്ടവരുടെ നീണ്ട പട്ടികയില്‍ 8,000-ത്തോളം പേരുണ്ടെങ്കിലും, തിരഞ്ഞെടുത്ത ലിസ്റ്റില്‍ പ്രമുഖ രാഷ്ട്രീയക്കാര്‍, പ്രമുഖ വ്യവസായികള്‍, മുന്‍നിര സിനിമാ താരങ്ങള്‍, കായികതാരങ്ങള്‍, ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മാത്രം ഉള്‍പ്പെടുന്നു.