Newsperseconds.com

കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്; 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കും

Untitled Design (83)

കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് . കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്ന് ആരംഭിക്കുന്ന മനുഷ്യച്ചങ്ങല, തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് തീർക്കുന്നത്. 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്.

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. വൈകീട്ട് അഞ്ചിന് കൈകോർത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതു സമ്മേളനം നടക്കും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇപി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയാകും. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവ​ഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ. വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ എന്നിലർ അണിചേരും.

Share this Article

Leave a Comment