Newsperseconds.com

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങള്‍ക്ക് വധഭീഷണിയെന്ന് പരാതി

Capture

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി തങ്ങള്‍ക്ക് വധഭീഷണി. മുഈനലി തങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബഹളം ഉണ്ടാക്കിയ റാഫി പുതിയകടവാണ് ഭീഷണി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേ സമയം, പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി പരാതി.

Share this Article

Leave a Comment