നാഗോണ്‍: അസമിലെ ബട്ടദ്രാവയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദര്‍ശനം നിര്‍ത്തി വെച്ചതായി അറിയിച്ചു. ആരാണ് ക്ഷേത്രം സന്ദര്‍ശിക്കേണ്ടതെന്ന് പ്രധാനമന്ത്രി മോദി തീരുമാനിക്കുമോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു
ശ്രീ ശങ്കര് ദേവ് സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വലിയ നാടകീയത നിലനിന്നു. ഗാന്ധിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും ഹൈബോറഗാവില്‍ തടഞ്ഞുനിര്‍ത്തി കൂടുതല്‍ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല.
രാഹുല്‍ഗാന്ധിക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് ധര്‍ണ നടത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാത്രമേ ഗാന്ധിക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കൂ എന്ന് അധികൃതര്‍ അറിയിച്ചു.
എന്തിനാണ് തന്നെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടഞ്ഞതെന്ന് ഗാന്ധി പോലീസിനോട് ചോദിച്ചു. ആരാണ് ക്ഷേത്രം സന്ദര്‍ശിക്കേണ്ടതെന്നും എപ്പോള്‍ സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി മോദി ഇപ്പോള്‍ തീരുമാനിക്കുമോയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.