Newsperseconds.com

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയില്‍; പ്രധാന റൂട്ടുകളിലൂടെ മുന്നോട്ട് പോകാന്‍ അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

Capture

ദില്ലി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍ നടക്കും. ഗുവാഹത്തി നഗരത്തിനുള്ളിലെ പ്രധാന റൂട്ടുകളിലൂടെ മുന്നോട്ട് പോകാന്‍ അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ചൊവ്വാഴ്ച ഗുവാഹത്തി ബൈപാസ് വഴി കടന്നുപോകുമെന്ന് അസം പിസിസി നേതാക്കള്‍ അറിയിച്ചു.

നേരത്തെ, നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗുവാഹത്തി-ഷില്ലോംഗ് റോഡും ജിഎന്‍ബി റോഡും ഒഴിവാക്കണമെന്ന് അസം മുഖ്യമന്ത്രി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. യുവാക്കളും പൗര സമൂഹവുമായി രാഹുല്‍ ഇന്ന് ഗുവാഹത്തിയില്‍ കൂടിക്കാഴ്ച നടത്തും. ഗോരേമാരിയില്‍ നിന്ന് 36 കിലോമീറ്റര്‍ രാഹുല്‍ പദയാത്ര നടത്തും. കാംരൂപില്‍ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുല്‍ മാധ്യമങ്ങളെ കാണും. നഗരത്തെ മറികടന്ന് എന്‍എച്ച് 27 (ഖാനപാര-ജയനഗര്‍-ബസിസ്ത-ഗോര്‍ചുക്-ലോക്റ റൂട്ട്) വഴിയാണ് യാത്ര നീങ്ങുക.

Share this Article

Leave a Comment