ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
ഉടൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലക്കപ്പാറ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.