Newsperseconds.com

ലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി

sha

ലൈംഗീക അതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഷാക്കിർ സുബാൻ ഹാജരായത്. കേസിൽ ഷാക്കിറിന് കോടതി മുൻപ് ജാമ്യം അനുവദിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു.

നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും. ജീവിതം കോടതിയുടെ കനിവിലാണെന്നും ഷാക്കീർ പറഞ്ഞു. സ്റ്റേഷനിൽ പോയി പാസ്‌പോര്‍ട്ട് കൈമാറുമെന്നും പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു.

അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ ഷാക്കിർ, സൗദി യുവതിയെ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

Share this Article

Leave a Comment