Newsperseconds.com

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും; ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിര്‍വഹിക്കും

Capture

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. പദയാത്ര ഉദ്ഘാചനം താളിപ്പടുപ്പ് മൈതാനത്ത് വൈകുന്നേരം മൂന്ന് മണിക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിര്‍വഹിക്കും. ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര നേരത്തെ ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബിഹാറിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് നദ്ദ കാസര്‍കോട് എത്തില്ലെന്ന തീരുമാനം വന്നിരിക്കുന്നത്.

ദേശീയ സംസ്ഥാന നേതാക്കള്‍ പദയാത്രയുടെ ഭാഗമാകും. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 27 ന് പദയാത്ര പാലക്കാട് സമാപിക്കും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും.

Share this Article

Leave a Comment