Newsperseconds.com

ഗവര്‍ണര്‍ക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Capture

കൊച്ചി: ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണറെ തടഞ്ഞു വെക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ആരുടെ ആസൂത്രണമാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഗുണ്ടകളെ ഇറക്കിവിട്ട് അക്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ യാത്രയില്‍ നടക്കാന്‍ പോകുന്ന അക്രമണങ്ങള്‍ ഇന്റലിജന്‍സിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും ഗവര്‍ണറുടെ യാത്രയുടെ റൂട്ട് മാറ്റാന്‍ അവര്‍ ശ്രമിച്ചില്ല. ഭീഷണിപ്പെടുത്തി ഗവര്‍ണറെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ സ്റ്റൈല്‍ കളികള്‍ ഇവിടെ നടക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

Share this Article

Leave a Comment