തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തുടര്‍ച്ചയായി എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി മുതല്‍ ഇസെഡ് പ്ലസ് [z+] ആയിരിക്കും.
ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയാണിത്. കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ഇസെഡ് പ്ലസ് സുരക്ഷ ഉള്ളത്. പുതിയ നിര്‍ദ്ദേശപ്രകാരം ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജന്‍സിയായ സിആര്‍പിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
ഇന്ത്യയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ചില വ്യക്തികള്‍ക്ക് മാത്രമേ ഇസെഡ് പ്ലസ് സുരക്ഷ നല്‍കുകയുള്ളു. ഈ സുരക്ഷാ വലയത്തിന് കീഴിലുള്ള വ്യക്തികളില്‍ രാഷ്ട്രപതി, വൈസ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍, ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവരും പെടുന്നു. ഈ സുരക്ഷാ സംവിധാനത്തില്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും സുരക്ഷയൊരുക്കും.