Newsperseconds.com

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

Capture

പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ രാജിവെച്ചു. പാര്‍ട്ടി അംഗങ്ങളുമായി ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി സമര്‍പ്പിച്ചത്. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന് രാജിക്കത്ത് സമര്‍പ്പിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയിലേക്കുള്ള തിരിച്ചുവരവിന്റെ ആദ്യ നീക്കമായാണ് അദ്ദേഹത്തിന്റെ രാജി കണക്കാക്കപ്പെടുന്നത്.

ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിതീഷ് കുമാര്‍ രാജ്ഭവനില്‍ പോയപ്പോള്‍ ജെഡിയുവിന്റെ മുതിര്‍ന്ന മന്ത്രി ബിജേന്ദ്ര യാദവും ഒപ്പമുണ്ടായിരുന്നു.

Share this Article

Leave a Comment