Newsperseconds.com

ഇന്നത്തെ ഡ്യൂട്ടി മുഖ്യമന്ത്രിയോടൊപ്പം; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഗണ്‍മാന്‍ അനില്‍കുമാര്‍

Capture

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഗണ്‍മാന്‍ അനില്‍കുമാര്‍. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഡ്യൂട്ടിയുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇമെയില്‍ മുഖേന അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന് വീണ്ടും സമന്‍സ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് മര്‍ദിച്ചത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.

Share this Article

Leave a Comment