കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ മരണപ്പെട്ട യുവാവിന്റൈ പോസ്റ്റ് മോര്‍ട്ടം ഇന്ന്. മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് കണ്ടെത്താനാണ് പരിശോധന. രക്ത പരിശോധനാഫലവും ഇന്ന് ലഭിച്ചേക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. ശവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യസ്ഥിതി മോശമായിരുന്ന രാഹുല്‍ ഡി നായരെന്ന [24] യുവാവാണ് ചികിത്സയിലായിലിരിക്കെ മരണപ്പെട്ടത്.
ഹോട്ടലില്‍ നിന്ന് പാഴ്സലായി വാങ്ങിച്ച ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് ആരോഗ്യസ്ഥിതി മോശമായത്. കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് രാഹുല്‍ പാഴ്സല്‍ ഷവര്‍മ വാങ്ങിയത്. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് മരണത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.