ന്യൂഡല്‍ഹി: മുറിയില്‍ കത്തിച്ച കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടി യുവതിയും രണ്ട് വയസ്സുള്ള മകനും മരിച്ചു. ഭര്‍ത്താവും മറ്റ് രണ്ടു കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ജലിയും (23) മകന് ശംഭുവും ചികിത്സയിലിരിക്കെയാണ് മരിച്ചത്.
രാവിലെ വാതില്‍ തുറക്കുന്നത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. വായുസഞ്ചാരമില്ലാത്ത മുറിയില്‍ പുക നിറഞ്ഞതാവാം മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് അസോലയിലെ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
ശൈത്യകാലത്ത് ചൂട് നിലനിര്‍ത്താന്‍ ആളുകള്‍ സാധാരണയായി ഈ അടുപ്പുകള്‍ കത്തിക്കാറുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ അതിശൈത്യമാണ്.