Newsperseconds.com

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം അല്‍പ്പസമയത്തിനകം; ഇടക്കാല ബജറ്റില്‍ ഉറ്റു നോക്കി രാജ്യം

Capture

നരേന്ദ്ര മോദിയുടെ രണ്ടാം ടേമിലെ അവസാന ബജറ്റിനെ അടയാളപ്പെടുത്തി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകള്‍, യുവാക്കള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക മേഖലയ്ക്കും ഗുണകരമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുക.

ഇടക്കാല ബജറ്റിന് മുന്നോടിയായി അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യ അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു എടുത്തുപറഞ്ഞു. 2023 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വര്‍ഷമായിരുന്നു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലും ഇന്ത്യ 7.5 ശതമാനം വളര്‍ച്ച കൈവരിച്ചു.

Share this Article

Leave a Comment