Newsperseconds.com

പുല്‍പ്പള്ളിയില്‍ പശുക്കിടാവിനെ കടുവ ആക്രമിച്ചു കൊന്നു

Capture

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി താന്നിത്തെരുവില്‍ പശുക്കിടാവിനെ കടുവ ആക്രമിച്ചു കൊന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്.

പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്നാണ് കടുവ പിന്‍മാറിയത്. കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കനത്ത ജാഗ്രത ഏര്‍പ്പെടുത്തി.

Share this Article

Leave a Comment