Newsperseconds.com

രാജ്യത്ത് 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍; തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും; ഒരു കോടി വീടുകളില്‍ സൗരോര്‍ജ്ജ പദ്ധതി

Capture

ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു കോടി വീടുകളില്‍ 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കും. തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. രാജ്യത്ത് 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. സമുദ്ര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിപ്പിക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ട്രീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ഉല്‍പ്പാദനം കൂട്ടും. ആയുഷ്മാന്‍ പദ്ധതി വഴി അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.

പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. കൂടാതെ നാല്‍പ്പതിനായിരം ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലാക്കും. വിമാനത്താവളങ്ങളില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ട് വരും. നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും.

ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

Share this Article

Leave a Comment