Newsperseconds.com

179 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തില്‍; ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലും ഒളിപ്പിച്ച നിലയില്‍; കസ്റ്റംസ് പിടികൂടി

Capture

മംഗളൂരു: ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കാസര്‍കോട് സ്വദേശിയായ ഒരാള്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന കൃത്യമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

11.16 ലക്ഷം രൂപ വിലമതിക്കുന്ന 179 ഗ്രാം പേസ്റ്റ് രൂപത്തില്‍ കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലും ഹോര്‍ലിക്‌സ് കുപ്പിയിലുമാണ് ഒളിപ്പിച്ചിരുന്നത്.

Share this Article

Leave a Comment