Newsperseconds.com

പാചക വാതക ചോര്‍ച്ച; തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Capture

മുംബൈ: മുംബൈയിലെ ചെമ്പൂര്‍ മേഖലയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും അവ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11.45 ഓടെ ചെമ്പൂര്‍ ഈസ്റ്റിലെ സിദ്ധാര്‍ത്ഥ് കോളനിയിലെ ചാളിലാണ് പാചക വാതക ചോര്‍ച്ചയുണ്ടായത്. 17നും 60നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളടക്കം ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു.

50 ശതമാനത്തിലധികം പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ചുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment