Newsperseconds.com

മാനന്തവാടിയില്‍ അതീവജാഗ്രത; കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടര്‍ രേണുരാജ്

Capture

വയനാട് ജനവാസമേഘലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടര്‍ രേണുരാജ്. ആവശ്യമെങ്കില്‍ കര്‍ണാടക വനം വകുപ്പിന്റെ സഹായം തേടുമെന്നും കളക്ടര്‍ അറിയിച്ചു. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോകും. കാട്ടാന ജനവാസ മേഘലയില്‍ രാവിലെ മുതല്‍ ഇറങ്ങി നടക്കുകയാണ്. അതീവ ജാഗ്രതയിലാണ് പ്രദേശം. മാനന്തവാടിയില്‍ കടകള്‍ അടപ്പിച്ചു തുടങ്ങി.

അതേ സമയം, പ്രദേശത്ത് എല്ലാവരോടും ജാഗ്രത പാലിക്കാന്‍ കളക്ടര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവയില്‍ ഇതുമായി ബന്ധപ്പെട്ട് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.

Share this Article

Leave a Comment