തിരുവനന്തപുരം: കഴക്കൂട്ടത്ത് പുതിയ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്ന ജോലിക്കിടെ രണ്ടു പേര്‍ക്ക് ഷോക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു (25) തുളസി (25) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി ഷോക്കേറ്റ ഇവരെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
പുതിയ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്ന ജോലിക്കിടെ ഉയര്‍ത്തിയ പോസ്റ്റ് മുകളില്‍ കൂടിയുള്ള വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.രണ്ട് പേര്‍ക്കും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടേയും നില ഗുരുതരമാണ്.